Posted On
date_range Updated On
date_range ആഫ്രിക്കൻ നേഷൻസ് കപ്പ്: മാനെ നയിച്ചു; സെനഗൽ ഫൈനലിൽ
കൈറോ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ വലിയ സുൽത്താനായി വാഴുന്ന സാദിയോ മാനേ സ്വന്തം രാജ്യത്തിനായി നിറഞ്ഞാടിയ മത്സരത്തിൽ സെനഗൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ.
ബുർകിന ഫാസോയെ 3-1നാണ് ടീം തകർത്തത്. കാമറൂണിലെ അഹ്മദൂ അബിജൂ മൈതാനത്ത് അവസാന 20 മിനിറ്റുകളിലാണ് നാലു ഗോളുകളുടെയും പിറവി. അബ്ദു ദിയാലോ, ഖാലിദൂ കൗലിബാലി എന്നിവർ സ്കോർ ചെയ്ത് മുന്നിലെത്തിച്ച സെനഗലിനായി 87ാം മിനിറ്റിലായിരുന്നു മാനേയുടെ ഗോൾ. ഇതോടെ, ഇത്തിരിക്കുഞ്ഞന്മാരായി എത്തി ഫൈനൽ വരെയെത്തിയ ടീമിന് കപ്പിലേക്ക് ഒരു ചുവടു മാത്രം അകലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.