കെ.പി.എല്ലിൽ പങ്കെടുക്കാൻ ക്ലബുകൾക്ക്​ പ്രവേശന ഫീസ്: ഹരജി ഹൈകോടതി തള്ളി

കൊച്ചി: കേരള പ്രീമിയർ ലീഗിൽ (കെ.പി.എൽ) പങ്കെടുക്കണമെങ്കിൽ ഫുട്ബാൾ ക്ലബുകൾ 25,000 രൂപ വീതം പ്രവേശന ഫീസ്​ നൽകണമെന്ന കേരള ഫുട്ബാൾ അസോസിയേഷന്‍റെ സർക്കുലറിനെതിരായ ഹരജിയിൽ ഇടപെടാതെ ഹൈകോടതി തള്ളി.

കേരള ഫുട്ബാൾ അസോസിയേഷൻ സ്വകാര്യ സംഘടനയാണെന്നും ഇത്തരം കേസുകൾ ഹൈകോടതിയുടെ പരിഗണനയിൽ വരില്ലെന്നും വിലയിരുത്തിയാണ് മുൻ ഇന്ത്യൻ താരം പി.പി. തോബിയാസ് അടക്കമുള്ളവർ നൽകിയ ഹരജി ജസ്റ്റിസ്​ പി.വി. കുഞ്ഞികൃഷ്​ണൻ തള്ളിയത്​. അതേസമയം, ഹരജിക്കാർക്ക്​ വിഷയം ബന്ധപ്പെട്ട ഫോറത്തിൽ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

ഈ വർഷം മുതൽ കെ.പി.എല്ലിൽ പ​ങ്കെടുക്കാൻ ക്ലബുകൾ 25,000 രൂപ പ്രവേശന ഫീസ്​ നൽകണമെന്നായിരുന്നു സർക്കുലർ. 7.5 ലക്ഷം രൂപ നിക്ഷേപിക്കാൻ തയാറായാൽ കോർപറേറ്റ്​ എൻട്രിയും അനുവദിച്ചിരുന്നു. കേരള ഫുട്ബാൾ അസോസിയേഷന്​ സർക്കാർ സഹായമടക്കം ലഭിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവരാനാകില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.

മറ്റൊരു സംസ്ഥാനത്തും പ്രവേശന ഫീസ്​ രീതി നിലവി​ലില്ലെന്നും വ്യക്തമാക്കി. ഫുട്​ബാൾ അസോസിയേഷനുകൾ അസോസിയേഷൻ നിയമപ്രകാരമാണ്​ ടൂർണമെന്‍റുകൾ നടത്തുന്നതെന്നും കേരള ഫുട്​ബാൾ അസോസിയേഷനുമേൽ മറ്റ്​ നിയന്ത്രണങ്ങളില്ലെന്നും ഓൾ ഇന്ത്യ ഫുട്​​ബാൾ ഫെഡറേഷൻ അറിയിച്ചു. ടൂർണമെന്റ് നടത്താനുള്ള ചെലവ്​ സ്വയം കണ്ടെത്തുന്നതാണെന്ന്​ കേരള ഫുട്ബാൾ അസോസിയേഷനും അറിയിച്ചു. അസോസിയേഷനുകളുടെ വിശദീകരണംകൂടി പരിഗണിച്ചാണ്​ കോടതി ഹരജി തള്ളിയത്​.

Tags:    
News Summary - Admission fee for clubs to participate in KPL: HC dismisses petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT