അഷ്റഫ് ഹകീമിയുടെ ഭാര്യക്ക് വിവാഹ മോചനം വേണം; സ്വത്തിന്റെ പകുതിയും- എന്നാൽ, കോടതി പറഞ്ഞത് കേട്ട് ഞെട്ടി ഭാര്യ അബൂക്

മൊറോക്കോയുടെ പി.എസ്.ജി താരം അഷ്റഫ് ഹകീമി ലൈംഗിക പീഡന പരാതിയിൽ കുരുങ്ങിയതിനു പിന്നാലെ സെലിബ്രിറ്റിയായ ഭാര്യ ഹിബ അബൂക് വിവാഹ മോചനം തേടി രംഗത്തെത്തിയത് വാർത്തയായിരുന്നു. വിവാഹ​ മോചനം മാത്രമല്ല, ഹകീമിയുടെ ആസ്തിയുടെ പകുതി നഷ്ടപരിഹാരമായി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതുപ്രകാരം രേഖകൾ പരിശോധിച്ച കോടതി പക്ഷേ, വൈകാതെ ആ ഞെട്ടിക്കുന്ന വിവരം ഹിബ അബൂകിനെ അറിയിച്ചു.

‘കോടീശ്വരനായ’ ഹകീമിയുടെ പേരിൽ സ്വത്തൊന്നുമില്ല. എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഉമ്മയുടെ പേരിലാണ്. പി.എസ്.ജിയിൽ ആഴ്ചയിൽ 213,000 ഡോളർ (1.75 കോടി രൂപ) ആണ് മൊറോക്കോക്കാരന് വേതനം. യൂറോപിൽ പന്തുതട്ടുന്ന ആഫ്രിക്കൻ താരങ്ങളിൽ ഏറ്റവും ഉയർന്ന വേതനം പറ്റുന്നവരിൽ ഒരാൾ. എന്നാൽ, ലഭിക്കുന്നതിൽ 80 ശതമാനത്തിലേറെയും ഉമ്മ ഫാതിമയുടെ പേരിലുള്ള അക്കൗണ്ടിലാണ് താരം നിക്ഷേപിക്കുന്നത്. വീട്, കാറുകൾ, ആഭരണം, വിലിപിടിപ്പുള്ള വസ്ത്രങ്ങൾ തുടങ്ങിയവയൊന്നും 24 കാരൻ സ്വന്തം പേരിൽ വാങ്ങിയിട്ടില്ല.

ഹകീമിക്ക് 19 വയസ്സും ഹിബ അബൂകിന് 31ഉം പ്രായമായിരിക്കെ 2018ലാണ് ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയത്. വർഷങ്ങൾക്കു ശേഷം ലൈംഗിക പീഡന വിവാദത്തിന്റെ പേരിൽ പിരിയാൻ ഒരുങ്ങിനിൽക്കെ ശതകോടികൾ വരുന്ന ഹകീമിയുടെ ആസ്തിയിൽ പകുതി ലഭിക്കുമെന്നായിരുന്നു ഹിബ അബൂകിന്റെ കണക്കുകൂട്ടൽ. എന്നാൽ, എല്ലാം മാതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ നിയമപരമായി ഹകീമിയോട് വല്ലതും ചോദിക്കാൻ അബൂകിനാകില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു. എന്നല്ല, നടിയായ അബൂകിന് താരത്തെക്കാൾ ആസ്തിയുള്ളതിനാൽ നിയമനടപടികൾക്ക് പോലും പണം ചോദിക്കാനാകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

പലപ്പോഴും ഹകീമിയുടെ ആവശ്യങ്ങൾ സ്വന്തം മാതാവിനു മുന്നിൽ അവതരിപ്പിച്ച് അവർ അത് വാങ്ങിക്കൊടുക്കുന്നതാണ് രീതി. ഇതോടെയാണ് സ്വന്തം പേരിൽ വസ്തുക്കൾ രജിസ്റ്റർ ചെയ്യുന്നത് ഹകീമി വേണ്ടെന്നുവെച്ചത്. അതാകട്ടെ, ഈ ഘട്ടത്തിൽ താരത്തിന് തുണയാകുകയും ചെയ്തു.

ഭാര്യ അബൂകും കുടുംബവും ദുബൈയിലായിരിക്കെ ഹകീമി ഒരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് വിവാഹ മോചനത്തിന് നീക്കം ആരംഭിച്ചത്. മാതാവിന്റെ പേരിൽ വസ്തുക്കൾ രജിസ്റ്റർ ചെയ്തത് താരത്തിന് തുണയാകുമെങ്കിലും എന്തുകൊണ്ടാണ് വർഷങ്ങളായി ഇങ്ങനെ ചെയ്തുപോരുന്നതെന്ന് അദ്ഭുതപ്പെടുകയാണ് പലരും. 

Tags:    
News Summary - Achraf Hakimi’s divorce: Wife seeks half fortune, discovers he owns nothing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT