റിയാദ്: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ മുംബൈ സിറ്റി എഫ്.സിക്ക് ചരിത്രവിജയം. ഗ്രൂപ് ഘട്ടത്തിൽ ഇറാഖിൽനിന്നുള്ള എയർഫോഴ്സ് ക്ലബിനെ 2-1ന് കീഴടക്കിയ മുംബൈ സിറ്റി ടൂർണമെന്റിന്റെ ചരിത്രത്തിൽ വിജയം നേടുന്ന ആദ്യ ഇന്ത്യൻ ക്ലബായി. മത്സരത്തിൽ ഗോളടിച്ച മുംബൈയുടെ രാഹുൽ ബെക്കെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരവുമായി. ഗ്രൂപ് ബിയിലെ ആദ്യ കളിയിൽ അൽ ശബാബിനോട് 3-0ത്തിന് തോറ്റിരുന്ന മുംബൈ സിറ്റി രണ്ടാം മത്സരത്തിൽ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ എയർഫോഴ്സിനെതിരെ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമാണ് അവിശ്വസനീയ തിരിച്ചുവരവുമായി ചരിത്രമെഴുതിയത്.

59ാം മിനിറ്റിൽ ഹമ്മാദി അഹ്മദിന്റെ ഗോളിൽ മുന്നിൽ കടന്ന ഇറാഖുകാർക്കെതിരെ 70ാം മിനിറ്റിൽ എതിർ ഡിഫൻഡർ പെനാൽറ്റി ബോക്സിൽ തന്നെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡീഗോ മൗറീഷ്യോയാണ് മുംബൈയുടെ സമനില ഗോൾ നേടിയത്. ഇതോടെ, ആത്മവിശ്വാസമാർജിച്ച ഇന്ത്യൻ ക്ലബ് 75ാം മിനിറ്റിൽ വിജയഗോളും സ്കോർ ചെയ്തു. കോർണറിൽ തകർപ്പൻ ഹെഡറുമായി ഡിഫൻഡർ ബെക്കെ ലക്ഷ്യംകാണുകയായിരുന്നു.

ഗ്രൂപ് ബിയിൽ ആറു പോയന്റുമായി അൽ ശബാബ് ആണ് മുന്നിൽ. മുംബൈ സിറ്റിക്കും എയർ ഫോഴ്സിനും മൂന്നു പോയന്റ് വീതമാണ്. അൽ ജസീറ അക്കൗണ്ട് തുറന്നിട്ടില്ല. മുംബൈ സിറ്റിയുടെ അടുത്ത മത്സരം വ്യാഴാഴ്ച അൽ ജസീറയുമായാണ്.

Tags:    
News Summary - A historic achievement for Mumbai City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT