1)ബി.ടി.എസ് 2)ഷകീറ 3 )മഡോണ
വാഷിങ്ടൺ: ജൂലൈ 19ന് ന്യൂയോർക്കിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടത്തിന്റെ ഞരമ്പുകൾ മുറുകിയമരുമ്പോൾ, ഇടവേളയിൽ ആരാധകർക്ക് ഒരു സർപ്രൈസ് കൂടിയുണ്ട്. വിശ്വ കിരീടത്തിനായി രണ്ട് ടീമുകൾ പോരാടുന്നതിനിടയിലെ 11 മിനിറ്റ് ഹാഫ് ടൈമിൽ കാൽപന്ത് ആരാധകർക്ക് മുന്നിലെത്തുന്നത് സംഗീത ലോകത്തെ സൂപ്പർതാരങ്ങൾ. പോപ് ഗായികമാരായ ഷകീറ, മഡോണ എന്നിവർക്കൊപ്പം കൊറിയൻ സംഘമായ ബി.ടി.എസും അണിനിരക്കും.
ഇതാദ്യമായാണ് ലോകകപ്പ് ഫൈനലിന്റെ ഹാഫ് ടൈമിൽ ഇത്തരമൊരു സംഗീതവിരുന്നിന് ഫിഫ വേദിയൊരുക്കുന്നത്. അമേരിക്കൻ കായിക ലോകത്തെ ശ്രദ്ധേയമായ സൂപ്പർ ബൗളിന്റെ മാതൃക പിന്തുടർന്നാണ് ഇടവേളയിൽ സംഗീത വിരുന്നുമൊരുക്കുന്നത്. ഫുട്ബാൾ പ്രേമികൾക്ക് പുറമെയുള്ള ആരാധകരെ കൂടി മത്സരത്തിലേക്ക് ആകർഷിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.