പാരിസ്: കഴിഞ്ഞ മാസം ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ മാർക്കെന്ന സ്വപ്ന ദൗത്യം പൂർത്തിയാക്കിയ ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര മറ്റൊരു അങ്കത്തിന്.
പാരിസ് ഡയമണ്ട് ലീഗ് പുരുഷ ജാവലിൻ ത്രോ മത്സരം വെള്ളിയാഴ്ച നടക്കും. ദോഹോയിൽ 90.23 മീറ്റർ എറിഞ്ഞ് നീരജ് സ്വർണമുറപ്പിച്ച് നിൽക്കെയാണ് ജർമനിയുടെ ജൂലിയൻ വെബർ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തത്. വെബർ 91.06 മീറ്ററിലെത്തിയതോടെ നീരജ് വെള്ളിയിലൊതുങ്ങി.
ഇന്നു മത്സരിക്കുന്ന എട്ട് താരങ്ങളിൽ വെബറുമുണ്ട്. ആൻഡേഴ്സൺ പീറ്റേഴ്സ് (ഗ്രാനഡ), കെഷോൺ വാൽക്കോട്ട് (ട്രിനിഡാഡ് ആൻഡ് ടൊബാഗോ), ജൂലിയസ് യെഗോ (കെനിയ), ആൻഡ്രിയൻ മർദാരെ (മൾഡോവ), ലൂയിസ് മൗറീഷ്യോ ഡ സിൽവ (ബ്രസീൽ), റെമി റൗഗെറ്റെറ്റ് (ഫ്രാൻസ്) എന്നിവരാണ് മറ്റുള്ളവർ. നീരജും വെബറുമടക്കം കൂട്ടത്തിൽ അഞ്ചുപേരും 90 മീറ്റർ കടന്നവരാണ്. 2017ന് ശേഷം ആദ്യമായാണ് നീരജ് പാരിസ് ഡയമണ്ട് ലീഗിൽ മത്സരിക്കുന്നത്. അന്ന് അഞ്ചാം സ്ഥാനമായിരുന്നു. ഒളിമ്പിക്സ് ഒരുക്കം കാരണം കഴിഞ്ഞ വർഷം പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.