Posted On
date_range Updated On
date_range ദേവ്ധർ ട്രോഫി ഫൈനലിൽ ഇന്ന്; ദക്ഷിണ മേഖല Vs പൂർവ മേഖല
പുതുച്ചേരി: ദുലീപ് ട്രോഫി കിരീടം നേടിയതിന് പിന്നാലെ ദക്ഷിണ മേഖലക്ക് മറ്റൊരു ഫൈനൽ. വ്യാഴാഴ്ച ദേവ്ധർ ട്രോഫി കലാശപ്പോരാട്ടത്തിൽ ഇവർ പൂർവ മേഖലയെ നേരിടും. മായങ്ക് അഗർവാൾ നയിക്കുന്ന ദക്ഷിണ മേഖല ലീഗ് റൗണ്ടിലെ അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ച് 20 പോയന്റോടെയാണ് ഫൈനലിലെത്തിയത്.
പൂർവ മേഖല തോറ്റത് ഇവരോടുമാത്രം. മലയാളി ബാറ്റർമാരായ രോഹൻ കുന്നുമ്മലും ദേവ്ദത്ത് പടിക്കലും സ്പിൻ ഓൾ റൗണ്ടർ സിജോമോൻ ജോസഫും ദക്ഷിണ മേഖല ടീമിലുണ്ട്. സൗരബ് തിവാരിയാണ് പൂർവ മേഖല ക്യാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.