'അമ്മയാകുന്നത് മാറ്റി നിർത്താനുള്ള കാരണമാകരുത്'; ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ വിനേഷ് ഫോഗട്ടിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് 2026-ലെ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ഡൽഹി ഹൈക്കോടതി അനുമതി. അമ്മയാകുന്നത്  ഒരു കായികതാരത്തെ മാറ്റിനിർത്താനുള്ള കാരണമാകരുത് എന്ന് കോടതി നിരീക്ഷിച്ചു. മേയ് 30, 31 തീയതികളിൽ നടക്കാനിരിക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിന്  വിസമ്മതിച്ച സിംഗിൾ ബെഞ്ചിന്റെ മേയ് 18-ലെ ഉത്തരവിനെതിരെ ഫോഗട്ട് നൽകിയ അപ്പീലിലാണ് കോടതിയുടെ  പുതിയ ഉത്തരവ്.

ഫോഗട്ടിനെപ്പോലുള്ള വനിതാ അത്‌ലറ്റുകളെ മാറ്റിനിർത്താനോ പാർശ്വവത്കരിക്കാനോ ഉള്ള ഒരു കാരണമായി മാതൃത്വത്തെ കാണാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മേയ് 22-ന് പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കിയിരുന്നു.  ഫോഗട്ട് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ പൂർണ്ണ യോഗ്യയാണെന്ന് കോടതി വ്യക്തമാക്കി.

മേയ് 30-31 തീയതികളിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ് ഡബ്ല്യു.എഫ്.ഐ പൂർണമായി വിഡിയോയിൽ ചിത്രീകരിക്കണമെന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻഎന്നിവയിൽ നിന്നുമുള്ള സ്വതന്ത്ര നിരീക്ഷകർ ട്രയൽസ് സമയത്ത് അവിടെ ഉണ്ടായിരിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.

Tags:    
News Summary - Delhi High Court allows Vinesh Phogat to participate in Asian Games selection trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.