സാഗ്രബ് (ക്രൊയേഷ്യ): ഇന്ത്യയുടെ ലോക ചാമ്പ്യൻ ഡി. ഗുകേഷിന് സാഗ്രബിൽ നടന്ന ഗ്രാൻഡ് ചെസ് ടൂർ 2025 റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ടൂർണമെന്റിൽ കിരീടം. 14 പോയന്റോടെയാണ് ഗുകേഷ് ഒന്നാമതെത്തിയത്. ആദ്യ റൗണ്ടിൽ തോൽവിയേറ്റുവാങ്ങിയ ചെന്നൈ സ്വദേശി തുടർച്ചയായ അഞ്ച് ജയങ്ങളുമായാണ് മുൻനിരയിലേക്ക് കുതിച്ചത്.
മുൻ ലോക ചാമ്പ്യൻ നോർവേയുടെ മാഗ്നസ് കാൾസണടക്കം ഗുകേഷിന് മുന്നിൽ മുട്ടുമടക്കി. ഏഴും എട്ടും റൗണ്ട് മത്സരങ്ങൾ സമനിലയിലായി. അവസാന റൗണ്ടിൽ യു.എസിന്റെ വെസ്ലി സോയെ തോൽപിച്ചു. 11 പോയന്റുമായി പോളണ്ട് താരം ജാൻ കിർസിസ്റ്റോഫ് ഡുഡ രണ്ടാംസ്ഥാനവും കാൾസൻ (10) മൂന്നാംസ്ഥാനവും നേടി. മറ്റൊരു ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ ഒമ്പത് പോയന്റുമായി യു.എസിന്റെ ഫാബിയോ കരുവാനക്കൊപ്പം നാലാംസ്ഥാനം പങ്കിട്ടു.
അന്തിമ റൗണ്ടിൽ 36 നീക്കങ്ങൾക്കൊടുവിലാണ് ഗുകേഷ് വെസ്ലി സോയെ തോൽപിച്ചത്. ആറു ജയം, രണ്ടു സമനില, ഒരു തോൽവി എന്നിങ്ങനെയാണ് ടൂർണമെന്റിൽ ഗുകേഷിന്റെ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.