കിരീട വിജയത്തിനു പിന്നാലെ ആഡംബര ബോട്ട്​ സ്വന്തമാക്കി ക്രിസ്​റ്റ്യാനോ

ടൂറിൻ: സീരി ‘എ’ കിരീട വിജയത്തിനു പിന്നാലെ 53 കോടി രൂപ വിലയുള്ള ആഡംബര ബോട്ട്​ സ്വന്തമാക്കി ക്രിസ്​റ്റ്യാനോ റൊണാൾഡോ. ലീഗ്​ കിരീടം ചൂടിയതിനു പിന്നാലെ കുടുംബത്തിനൊപ്പം ബോട്ടിൽ ഉല്ലാസയാത്ര നടത്തുന്ന താരത്തി​​െൻറ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ചാമ്പ്യൻസ്​ ലീഗ്​ കൂടി സമാപിക്കുന്നതോടെ ആരംഭിക്കുന്ന അവധിക്കാലം ആഘോഷിക്കാൻ കൂടിയാണ്​ താരം ആഡംബര ബോട്ട്​ സ്വന്തമാക്കിയത്​.

കഴിഞ്ഞ ദിവസം ജിനോവയിലെ സെല്ലി ലിഗ്വറിലെ തീരക്കടലിൽ കുടുംബത്തിനൊപ്പം ബോട്ട്​ സഞ്ചാരത്തിനിറങ്ങിയ ക്രിസ്​റ്റ്യാനോക്കു പിന്നാലെ ആരാധകരുമെത്തി. ബോട്ടിന്​ സമീപത്തേക്ക്​ നീന്തിയെത്തിയ ആരാധകർ പാട്ടും പാടിയും അഭിവാദ്യം ചെയ്​തും നിൽക്കുന്ന ചിത്രങ്ങൾ പങ്കാളി ജോർജിന റോഡ്രിഗ്വസ്​ ട്വീറ്റ്​ ചെയ്​തിരുന്നു. 

Tags:    
News Summary - Cristiano Ronaldo toasts Juventus' Serie A title triumph in style as he splashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.