Posted On
date_range Updated On
date_range യുസ്വേന്ദ്ര ചഹൽ വിവാഹിതനാകുന്നു
കോവിഡിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് നല്ലവാർത്തകളാണെത്തുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഹാർദിക് പാണ്ഡ്യക്ക് കുഞ്ഞുപിറന്ന വാർത്ത. ഇപ്പോഴിതാ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ മറ്റൊരു വിശേഷവുമായെത്തുന്നു. കാമുകി ധനശ്രീ വർമയുമായുള്ള വിവാഹത്തിന് മുന്നോടിയായി 'റോക ചടങ്ങിെൻറ ചിത്രം പങ്കുവെച്ചാണ് ചഹൽ ആരാധകർക്ക് സർപ്രൈസ് നൽകിയത്. ഇരു കുടുംബാംഗങ്ങളും പെങ്കടുക്കുന്ന വിവാഹ നിശ്ചയ ചടങ്ങാണ് 'റോക സെറിമണി'. ഡോക്ടറായ ധനശ്രീ മികച്ച നൃത്ത സംവിധായക കൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ ചഹൽ പങ്കുവെച്ച ചിത്രത്തിനു താഴെ സഹതാരങ്ങൾ ആശംസയുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.