പ്രായം 39; എങ്കിലും യുവരാജിനെ ​ പഞ്ചാബിന്​ ക്രീസിൽ വേണം

ചണ്ഡീഗഡ്​: വയസ്​ 39 പിന്നി​ട്ടെങ്കിലും പഞ്ചാബ്​ ക്രിക്കറ്റ്​ അസോസിയേഷന്​ മുൻ ഇന്ത്യൻ താരം യുവരാജ്​ സിംഗിനെ വേണം. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതായി യുവി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എങ്കിലും വരുന്ന മുഷ്​താഖ്​ അലി ട്രോഫി ട്വൻറി20 ടൂർണമെൻറിൽ താരത്തിന്​ അവസരം നൽകാനാണ്​ പഞ്ചാബ്​ ക്രിക്കറ്റ്​ അസോസിയേഷൻ തീരുമാനിച്ചത്​. 30 അംഗ സാധ്യത ടീമിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്​തു.

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കുന്നത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയോടെയാണ്. ജനുവരി 10 മുതൽ 31 വരെയാണ് ബി.സി.സി.ഐ പദ്ധതി പ്രകാരം ടൂർണമെൻറ്​ നടക്കേണ്ടത്. ഇതിനു മുന്നോടിയായി പ്രഖ്യാപിച്ച പഞ്ചാബി​െൻറ 30 അംഗ സാധ്യതാ ടീമിലാണ് യുവരാജ് സിങ്ങും ഇടംപിടിച്ചത്.

സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മുടക്കമില്ലാതെ യുവരാജ് സിങ് പരിശീലനം തുടരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പരിശീലനത്തി​െൻറ വിഡിയോ യുവരാജ് പങ്കുവയ്ക്കുന്നതും ക്രിക്കറ്റിൽ സജീവമാകാനുള്ള തീരുമാനത്തി​െൻറ ഭാഗമാണെന്ന് കരുതപ്പെടുന്നു. കഴി‍ഞ്ഞ ദിവസമാണ് യുവരാജ് സിങ് 39-ാം ജന്മദിനം ആഘോഷിച്ചത്.


Tags:    
News Summary - Yuvraj Singh included in Punjab’s Syed Mushtaq Ali T20 probables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.