Posted On
date_range Updated On
date_range സചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ്
ന്യൂഡൽഹി: ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽക്കറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിരമിച്ച ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പത്താനും രോഗം സ്ഥിരീകരിച്ചു. പത്താൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതോെട താൻ വീട്ടിൽ ക്വാറന്‍റീനിലാണെന്നും ആവശ്യമായ മുൻകരുതലുകളും ചികിത്സയും സ്വീകരിച്ചിട്ടുണ്ടെന്നും പത്താൻ അറിയിച്ചു. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച സചിൻ ടെണ്ടുൽക്കർ മുംബൈയിലെ വീട്ടിൽ ക്വാറന്‍റീനിൽ കഴിയുകയാണ്.
മാർച്ച് 21ന് നടന്ന റോഡ് സേഫ്റ്റി ടൂർണമെൻറിൽ ഇന്ത്യ ലെജൻസിനായി സചിനും പത്താനും ഒരുമിച്ച് കളിച്ചിരുന്നു. മത്സരം കാണാൻ കാണികൾക്കും അനുവാദമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.