വനിത ക്രിക്കറ്റ്​ ടീമിലെ ചിലരുടെ വല്ല്യേട്ടൻ മനോഭാവത്തിന്​ അറുതി വരുത്തണം; ഗാംഗുലിക്കും ദ്രാവിഡിനും​ കത്തുമായി മുൻ കോച്ച്​

ന്യൂഡൽഹി: ഇന്ത്യൻ വനിത ക്രിക്കറ്റ്​ ടീമിൽ ചില താരങ്ങൾ തുടർന്ന്​ പോരുന്ന വല്ല്യേട്ടൻ മനോഭവം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട്​ മുൻ പരിശീലകൻ ഡബ്ല്യു.വി. രാമൻ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ്​ ഗാംഗുലിക്ക്​ ഇ-മെയിൽ അയച്ചു. നാഷനൽ ക്രിക്കറ്റ്​ അക്കാദമി തലവനായ രാഹുൽ ദ്രാവിഡിനും രാമൻ കത്ത്​ അയച്ചിട്ടുണ്ട്​.

രാജ്യത്തെ വനിത ക്രിക്കറ്റിന്‍റെ ഭാവി മുൻനിർത്തിയുള്ള രൂപരേഖ​ അവതരിപ്പിക്കാൻ ദ്രാവിഡിനോട്​ രാമൻ അനുവാദം തേടി. കഴിഞ്ഞ വർഷം നടന്ന ട്വന്‍റി20 ലോകകപ്പിൽ ടീം റണ്ണേഴ്​സ്​ അപ്പായെങ്കിലും രാമന്​ പരിശീലക സ്​ഥാനത്ത്​ തുടരാൻ സാധിച്ചിരുന്നില്ല. മുൻ ഇന്ത്യൻ ടെസ്റ്റ്​ താരത്തെ പിന്തള്ളി മുൻ സ്​പിന്നർ രമേഷ്​ പൊവാറാണ്​ വനിത ടീം കോച്ചായി തെരഞ്ഞെടുക്ക​പ്പെട്ടത്​.

ടീമിലെ സീനിയർ താരങ്ങളിൽ ചിലരുമായി സ്വരച്ചേർച്ചയില്ലായ്​മയാണ്​​ പലപ്പോഴും കോച്ചുമാരുടെ പുറത്താകലിൽ കലാശിക്കുന്നതെന്നടക്കം മുൻ ഇട​ൈങ്കയ്യൻ ബാറ്റ്​സ്​മാൻ തുറന്നു പറയുന്നുണ്ട്​. പേരെടുത്ത്​ പരാമർശിച്ചില്ലെങ്കിലും വിമർശനത്തിന്‍റെ ശരങ്ങൾ നീളുന്നത്​ ഏകദിന നായികയായ മിഥാലി രാജ്​ അടക്കമുള്ള സീനിയർ താരങ്ങൾക്ക്​ നേരെയാണ്​.

ടീമിലെ താരാധിപത്യ പ്രവണത ടീമെന്ന നിലയിൽ ഗുണത്തേക്കാളേറെ ദോഷമാണ്​ ചെയ്യുന്നതെന്ന്​ അ​ദ്ദേഹം കത്തിൽ എഴുതിയതായാണ്​ റിപ്പോർട്ട്​. ഒരു ദേശീയ മാധ്യമം രാമന്‍റെ പ്രതികരണത്തിനായി ഫോണിൽ ബന്ധപ്പെ​ട്ടെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. എന്നിരുന്നാലും മുൻ താരവുമായി അടുത്ത്​ ബന്ധമുള്ള ഒരാൾ മെയിൽ അയച്ച കാര്യം സ്​ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - WV Raman writes Letter To Sourav Ganguly, Rahul Dravid to end Star Culture In Indian Women's Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.