പാകിസ്താനിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഇംഗ്ലണ്ടിന് ലോക റെക്കോഡ് സ്കോർ; നാലിന് 506

റാവൽപിണ്ടി: 17 വർഷങ്ങൾക്ക് ശേഷം പാകിസ്താനിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഇംഗ്ലണ്ടിന് ലോകറെക്കോഡ് സ്കോർ. വൈറസ്ബാധിതരായി 11 കളിക്കാരെ ഇറക്കാൻ ബുദ്ധിമുട്ടിയ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം നാലിന് 506 റൺസെടുത്തു. നാല് താരങ്ങൾ സെഞ്ച്വറി നേടിയപ്പോൾ ഒന്നാം ദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറും ഇംഗ്ലണ്ടിന്റെ പേരിലായി.

1910ൽ ദക്ഷിണാഫ്രിക്കക്കെതിരെ സിഡ്നിയിൽ ആസ്ട്രേലിയ നേടിയ ആറിന് 494 എന്ന ഒരു ദിവസത്തെ ഉയർന്ന സ്കോറാണ് നൂറ്റാണ്ടിനിപ്പുറം തകർന്നത്. ടെസ്റ്റിലെ കുറഞ്ഞ ഓവറിലെ എറ്റവും കൂടുതൽ റണ്ണും ഇതാണ്. വെളിച്ചക്കുറവ് കാരണം 75 ഓവറിൽ കളി നിർത്തുകയായിരുന്നു. സാക്ക് ക്രൗളിയും (122) ബെൻ ഡുക്കറ്റും (107) ഒന്നാം വിക്കറ്റിൽ 233 റൺസ് കൂട്ടിച്ചേർത്തു.

ഒലി പോപ്പും (108) ഹാരി ബ്രുക്കും (101 നോട്ടൗട്ട്) സെഞ്ച്വറി പിന്നിട്ടു. താരങ്ങൾക്ക് വൈറസ് ബാധ കാരണം ഇംഗ്ലണ്ട് കളിക്കുമോയെന്ന് ഉറപ്പില്ലായിരുന്നു. മത്സരത്തിന് രണ്ട് മണിക്കൂർ മുമ്പാണ് അന്തിമ തീരുമാനമായത്. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശഹീൻ അഫ്‍രീദി പാക് നിരയിൽ കളിക്കുന്നില്ല.

Tags:    
News Summary - World record score for England playing Test cricket in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT