'ലോകം ഞങ്ങളുടെ കുടുംബം', ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സന്‍റെ ട്വീറ്റിന് മറുപടിയുമായി മോദി

ന്യൂഡൽഹി: കോവിഡ് വാക്സിൻ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സണ് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം ഞങ്ങളുടെ കുടുംബമാണെന്നായിരുന്നു മോദിയുടെ ട്വീറ്റ്.

"ഇന്ത്യൻ ഔദാര്യവും ദയയും ദിനേന വർധിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട രാജ്യം!" എന്നായിരുന്നു പീറ്റേഴ്സന്‍റെ ട്വീറ്റ്. 'ഇന്ത്യയോടുള്ള താങ്കളുടെ സ്‌നേഹം കാണുന്നതില്‍ സന്തോഷമുണ്ട്. ലോകമാകെ ഞങ്ങളുടെ കുടുംബമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. കോവിഡിനെതരായ പോരാട്ടത്തില്‍ ഇന്ത്യയുടെ കര്‍ത്തവ്യം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു' -പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

കോവിഡ് വാക്സിനുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ച വിമാനത്തിന്‍റെ ചിത്രം വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പീറ്റേഴ്സന്‍റെ ട്വീറ്റ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച പീറ്റേഴ്‌സണ്‍ പിന്നീട് ഇംഗ്ലണ്ടിലേക്ക് മാറുകയായിരുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.