വനിത ട്വന്റി 20 ലോകകപ്പ്: ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഫൈനൽ

കേപ്ടൗൺ: ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് കീഴടക്കിയ ദക്ഷിണാഫ്രിക്ക വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസിന് ഇംഗ്ലണ്ടിന്റെ വെല്ലുവിളി അവസാനിച്ചു. ഓപണർമാരായ ലൗറ വോൾവാർട്ടിന്റെയും (44 പന്തിൽ 53) തസ്മിൻ ബ്രിറ്റ്സിന്റെയും ( 55 പന്തിൽ 68) 96 റൺസിന്റെ ഓപണിങ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് അടിത്തറ പാകിയത്.

അഞ്ച് ഫോറും ഒരു തകർപ്പൻ സിക്സുമടക്കമാണ് വോൾവാർട്ട് തുടർച്ചയായ രണ്ടാം അർധശതകം തികച്ചത്. തസ്മിൻ ബ്രിറ്റ്സ് ആറ് ഫോറും രണ്ട് സിക്സും പായിച്ചു. മാരിസന്നെ കാപ് 27 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന്റെ നാറ്റ് ബ്രന്റ് 40ഉം ഡാനി വ്യാറ്റ് 34ഉം റൺസെടുത്തു.

Tags:    
News Summary - Women Twenty20 World Cup: Australia-South Africa Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.