ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചെറിയ സ്കോറിന് പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഉപദേശവുമായി സുനിൽ ഗവാസ്കർ. ടെസ്റ്റ് ക്രിക്കറ്റിൽ വലിയ സ്കോർ നേടുന്നതിനെ കുറിച്ച് സചിനുമായി ചർച്ച നടത്തണമെന്ന് ഗവാസ്കർ ആവശ്യപ്പെട്ടു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്ലി ഏഴ് റൺസിനാണ് പുറത്തായത്. ജെയിംസ് ആൻഡേഴ്സന്റെ പന്തിലായിരുന്നു കോഹ്ലിയുടെ പുറത്താകൽ. ക്യാപ്റ്റൻ വീണതോടെ മറ്റ് ഇന്ത്യൻ താരങ്ങളും പെട്ടെന്ന് തന്നെ കൂടാരം കയറി. തുടർന്ന് 78 റൺസിന് ഇന്ത്യ ഓൾ ഔട്ടായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് ലീഡെടുക്കുകയും ചെയ്തു.
2003ൽ ആസ്ട്രേലിയക്കെതിരായ മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടതിന് ശേഷം സചിൻ ചെയ്തതാണ് കോഹ്ലിയും പ്രാവർത്തികമാക്കേണ്ടത്. കോഹ്ലി ഉടൻ സചിനെ വിളിക്കണം. സചിൻ എന്താണ് ചെയ്തതെന്ന് ചോദിക്കണം. സചിൻ സിഡ്നിയിൽ ചെയ്തത് കോഹ്ലിയും ചെയ്യണം. ഒരിക്കലും കവർ ഡ്രൈവ് കളിക്കില്ലെന്ന് കോഹ്ലി സ്വയം പറഞ്ഞു പഠിപ്പിക്കണമെന്നും ഗവാസ്കർ പറഞ്ഞു.
2014ലും കോഹ്ലിയുടെ ഫോം നഷ്ടമായിരുന്നു. അന്ന് കോഹ്ലി സചിന്റെ ഉപദേശം േതടുകയും നാല് ടെസ്റ്റ് സെഞ്ച്വറികളുമായി ശക്തമായി തിരിച്ച് വരികയും ചെയ്തിരുന്നു. സമാനമായ രീതിയിൽ സചിന്റെ ഉപദേശം തേടണമെന്നാണ് ഗവാസ്കർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.