ലണ്ടൻ: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനായി സൂപ്പർ താരം വിരാട് കോഹ്‌ലി പരിശീലനം ആരംഭിച്ചു. ഐ.പി.എൽ ടീമായ ഗുജറാത്ത് ടൈറ്റൻസിന്‍റെ അസിസ്റ്റന്‍റ് കോച്ച് നയീം അമീനൊപ്പമുള്ള ചിത്രം പങ്കുവെച്ച കോഹ്‌ലി തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഗ്രേ ടീഷർട്ടും നീല ഷോർട്സും ധരിച്ചാണ് താരം പരിശീലനത്തിനെത്തിയത്. ഷോട്ടുകൾ മികച്ചതാക്കാൻ സഹായിച്ച പരിശീലകന് നന്ദി പറഞ്ഞുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തത്.
ആസ്ട്രേലിയക്കെതിരെ ഒക്ടോബർ 19 മുതൽ 25 വരെ നടക്കുന്ന ഏകദിന പരമ്പരയിലാകും കോഹ്‌ലി ഇനി ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേരുക. ഈ മാസം ബംഗ്ലാദേശിനെതിരെ നിശ്ചയിച്ചിരുന്ന പരമ്പര മാറ്റിവെച്ചതോടെയാണ് താരത്തിന്‍റെ തിരിച്ചുവരവിന് കാത്തിരിപ്പേറിയത്. ജൂണിൽ ഐ.പി.എൽ ഫൈനലിലാണ് കോഹ്‌ലി അവസാനമായി ക്രീസിലെത്തിയത്. പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിൽ 43 റൺസ് നേടിയ താരം, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
ഏകദിനത്തിൽ 51 സെഞ്ച്വറികളുള്ള കോഹ്‌ലിയെ, ഈ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായാണ് വിലയിരുത്തുന്നത്. 14,181 റൺസാണ് ഏകദിന കരിയറിലെ സമ്പാദ്യം. കഴിഞ്ഞ ഏകദിന ലോകകപ്പിൽ 765 റൺസ് നേടിയ താരം, ഇക്കാര്യത്തിൽ ഇതിഹാസ താരം സചിൻ തെൻഡുൽക്കറെ മറികടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.