കോഹ്‌ലി ഏഴാമത്തെ താരം..!; 300 ഏകദിനം താണ്ടിയ മറ്റു ഇന്ത്യക്കാർ ആരൊക്കെ..?

ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിലാണ് ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലി 300 എകദിന മത്സരമെന്ന നാഴികകല്ല് താണ്ടിയത്. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഇന്ത്യക്കാരനാണ് കോഹ്ലി.

സചിൻ ടെൻഡുൽക്കർ (463), എം.എസ്.ധോണി(347), രാഹുൽ ദ്രാവിഡ് (340), മുഹമ്മദ് അസ്ഹറുദ്ദീൻ (334), സൗരവ് ഗാംഗുലി (308), യുവരാജ് സിങ് (301) എന്നിവരാണ് കോഹ്‌ലിക്ക് മുൻപ് 300 താണ്ടിയ ഇന്ത്യക്കാർ.

ഈ നേട്ടത്തിലെത്തുന്ന ലോകത്തെ 22ാമത്തെ താരമാണ് കോഹ്‌ലി. 463 മത്സരങ്ങൾ പൂർത്തിയാക്കിയ സചിൻ ടെൻഡുൽക്കറാണ് ലോകത്ത് ഏറ്റവും കൂടുതൽ എകദിനം കളിച്ചതാരം.

448 മത്സരങ്ങൾ കളിച്ച ശ്രീലങ്കയുടെ മഹേല ജയവർധന രണ്ടാമതും 445 മത്സരങ്ങൾ കളിച്ച സനത് ജയസൂര്യ മൂന്നാതുമാണ്. 404 ഏകദിനം കളിച്ച കുമാർ സങ്കകാരയാണ് 400 ക്ലബിലുള്ള നാലാമത്തെയാൾ.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസെടുത്ത മൂന്നാമത്തെ താരമാണ്. 14096 റൺസാണ് ഇത്രയും മത്സരങ്ങളിൽ നിന്ന് നേടിയത്. സചിനും (18426), സങ്കകാര (14234) എന്നിവർ മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.


Tags:    
News Summary - Virat Kohli Becomes Seventh Indian Cricketer to Play 300 ODIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.