Posted On
date_range Updated On
date_range വിജയ് ഹസാരെ ട്രോഫി; കേരളം ഇന്ന് സൗരാഷ്ട്രക്കെതിരെ
ആലൂർ (കർണാടക): വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വ്യാഴാഴ്ച ആദ്യ മത്സരം. ഗ്രൂപ് എയിലെ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെയാണ് സഞ്ജു സാംസണും സംഘവും നേരിടുന്നത്.
കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതു മുതലാണ് കളി. ഇന്ത്യൻ താരം ജയദേവ് ഉനദ്കട് നയിക്കുന്ന സൗരാഷ്ട്ര ടീമിൽ വെറ്ററൻ ടെസ്റ്റ് ബാറ്റർ ചേതേശ്വർ പുജാരയമുണ്ട്. മുംബൈ, ഒഡിഷ, പുതുച്ചേരി, റെയിൽവേസ്, സിക്കിം, ത്രിപുര എന്നിവരും എ ഗ്രൂപ്പിലുണ്ട്. ഡിസംബർ 16നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.