Posted On
date_range Updated On
date_range വിജയ് ഹസാരെ ട്രോഫി; കേരളം ഇന്ന് ഗോവക്കെതിരെ
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ചൊവ്വാഴ്ച മൂന്നാം മത്സരം. ഗോവയാണ് എതിരാളികൾ. ഹരിയാനയുമായി നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാമത്തെ കളിയിൽ കേരളം ഒമ്പത് വിക്കറ്റിന് അരുണാചൽ പ്രദേശിനെ തകർത്തു.
ആദ്യം ബാറ്റ് ചെയ്ത അരുണാചൽ 29.3 ഓവറിൽ 102 റൺസിന് ഓൾ ഔട്ടായി. ബേസിൽ 17 റൺസ് മാത്രം വഴങ്ങി നാലും സിജോമോൻ ജോസഫ് 19ന് രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടിയിൽ കേരളം 10.3 ഓവറിൽ ഒരു വിക്കറ്റിന് 105ലെത്തി. രോഹൻ കുന്നുമ്മൽ പുറത്താകാതെ 28 പന്തിൽ 13 ബൗണ്ടറിയും മൂന്ന് സിക്സുമടക്കം 77 റൺസെടുത്ത് നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് അനായാസജയം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.