വിജയ് ഹസാരെ ട്രോഫി: കേരളം-ജമ്മു കശ്മീർ പ്രീ ക്വാർട്ടർ

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ അവസാന മത്സരം മഴ മുടക്കിയതോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായി കേരളം പ്രീക്വാർട്ടർ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനൽ തേടി ശനിയാഴ്ച അഹ്മദാബാദിൽ ജമ്മു-കശ്മീരിനെ നേരിടും.

ബംഗളൂരുവിൽ നടന്ന കേരളം-തമിഴ്നാട് മത്സരത്തിനിടെയാണ് മഴ പെയ്തത്. ഇതോടെ ഇരു ടീമും രണ്ട് പോയന്റ് വീതം പങ്കിട്ടു. ഒന്നാം സ്ഥാനക്കാരായി തമിഴ്നാട് (24) നേരിട്ട് ക്വാർട്ടറിലും കേരളം (20) രണ്ടാമതായി പ്രീ ക്വാർട്ടറിലുമെത്തി. പഞ്ചാബ്, മഹാരാഷ്ട്ര, അസം, സൗരാഷ്ട്ര ടീമുകളും നിലവിൽ ക്വാർട്ടറിലുണ്ട്. ബാക്കി മൂന്ന് സംഘങ്ങളെ പ്രീ ക്വാർട്ടർ റൗണ്ടിൽ തീരുമാനിക്കും.

Tags:    
News Summary - Vijay Hazare Trophy: Kerala-Jammu Kashmir Pre Quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.