വിജയ് ഹസാരെ ട്രോഫി: സിക്കിമിനെയും തകർത്ത് കേരളം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് നാലാം ജയം. ഏഴു വിക്കറ്റിന് സിക്കിമിനെയാണ് തോൽപിച്ചത്. ടോസ് നേടി ബാറ്റ് ചെയ്ത സിക്കിം 33.5 ഓവറിൽ വെറും 83 റൺസിന് പുറത്തായി. കേരളം 13.2 ഓവറിൽ മൂന്ന് വിക്കറ്റിന് ലക്ഷ്യം കണ്ടു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഖിൽ സ്കറിയയുടെയും അഭിജിത് പ്രവീണിന്റെയും സുധേഷൻ മിഥുനിന്റെയും ബൗളിങ് മികവാണ് സിക്കിമിനെ കുറഞ്ഞ സ്കോറിലൊതുക്കിയത്.

കേരളത്തിന് വേണ്ടി ഓപണർമാരായ കൃഷ്ണപ്രസാദും (39 പന്തിൽ 38 നോട്ടൗട്ട്) രോഹൻ കുന്നുമ്മലും (18 പന്തിൽ 25) ബാറ്റിങ്ങിലും തിളങ്ങി. ക്യാപ്റ്റൻ സഞ്ജു സാംസണ് പകരം മുഹമ്മദ് അസ്ഹറുദ്ദീനാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. ഒരു ഓവർ ബൗൾചെയ്ത സഞ്ജു മൂന്ന് റൺസ് മാത്രമേ വഴങ്ങിയുള്ളൂ. ഗ്രൂപ് എ യിൽ ക്വാർട്ടർ ഫൈനൽ പ്രതീക്ഷയിൽ മുന്നേറുന്ന കേരളം(16) മുംബൈക്ക് (20) പിറകിൽ രണ്ടാമതാണ്. ഞായറാഴ്ച ആറാം മത്സരത്തിൽ പുതുച്ചേരിയാണ് എതിരാളികൾ.

Tags:    
News Summary - Vijay Hazare Trophy: Kerala beat Sikkim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.