Posted On
date_range Updated On
date_range വിജയ് ഹസാരെ ട്രോഫി മുംബൈക്ക്
ന്യൂഡൽഹി: ഉത്തർപ്രദേശിനെ ആറു വിക്കറ്റിന് തോൽപിച്ച് വിജയ് ഹസാരെ ട്രോഫി കിരീടം മുംബൈ സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത യു.പി ഓപണർ മാധവ് കൗശികിെൻറ (118*) മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് കുറിച്ചെങ്കിലും പൃഥ്വി ഷായുടെ മുംബൈ തളർന്നില്ല.
പൃഥ്വി (73) നൽകിയ തുടക്കം മുതലെടുത്ത മുംബൈ ആദിത്യ താരെയുടെ (118*) മികവിൽ നാലു വിക്കറ്റു നഷ്ടത്തിൽ തന്നെ ലക്ഷ്യം മറികടന്നു. മുംബൈയുടെ നാലാം വിജയ് ഹസാരെ കിരീടനേട്ടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.