വിഘ്നേഷ് പുത്തൂർ പരിക്കേറ്റ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസിൽ നിന്നും മലയാളി താരം വിഘ്നേഷ് പുത്തൂർ പുറത്ത്. പരിക്ക് മൂലം താരത്തിന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. ഐപിഎല്ലിൽ ഈ സീസണിൽ അരങ്ങേറ്റം കുറിച്ച വിഘ്‌നേഷ് ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടി ഞെട്ടിച്ചിരുന്നു. ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ 9 റൺസ് ഇക്കോണമിയിൽ ആറ് വിക്കറ്റ് നേടിയിട്ടുണ്ട്.

വിഘ്നേഷിന് പകരം ലെഗ് സ്പിന്നർ രഘു ശർമയെയാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ജലന്ധറിൽ നിന്നുള്ള 31 കാരനായ രഘു ശർമ പഞ്ചാബിനും പുതുച്ചേരിക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 11 മത്സരങ്ങളിൽ നിന്ന് 19.59 ശരാശരിയിൽ 57 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഐ.പി.എല്ലിൽ ശർമയുടെ ആദ്യ അവസരമാണിത്. ആർ.എ.പി.പി ലിസ്റ്റിൽ നിന്ന് 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് സ്വന്തമാക്കിയത്.

അതേസമയം ഐ.പി.എല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഇതുവരെ പത്ത് മത്സരത്തിൽ നിന്നും ആറ് ജയും നാല് തോൽവിയുമായി മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.

Tags:    
News Summary - vignesh puthur injured, raghu sharma will play instead of him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.