Posted On
date_range Updated On
date_range അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പ്: ഹാട്രിക് ജയത്തോടെ ഇന്ത്യ സൂപ്പർ സിക്സിൽ
ബെനോനി (ദക്ഷിണാഫ്രിക്ക): ഗ്രൂപ് ഡിയിലെ മൂന്നാം മത്സരത്തിൽ സ്കോട് ലൻഡിനെ 83 റൺസിന് തോൽപിച്ച് ഇന്ത്യൻ പെൺകുട്ടികൾ അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പ് സൂപ്പർ സിക്സിൽ കടന്നു. തുടർച്ചയായ മൂന്ന് ജയങ്ങളുമായി ഗ്രൂപ് ചാമ്പ്യന്മാരായാണ് ഇന്ത്യ ബെർത്ത് നേടിയത്.
സ്കോട് ലൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഷഫാലി വർമയും സംഘവും 20 ഓവറിൽ നാല് വിക്കറ്റിന് 149 റൺസെടുത്തു. സ്കോട് ലൻഡ് 13.1 ഓവറിൽ 66ന് പുറത്തായി. സൂപ്പർ സിക്സിൽ ജനുവരി 21ന് ആസ്ട്രേലിയയും 22ന് ശ്രീലങ്കയുമാണ് ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.