Posted On
date_range Updated On
date_range അണ്ടർ 19 ലോകകപ്പ്: യു.എസിനെയും തകർത്തു; ഇന്ത്യ ഗ്രൂപ് ജേതാക്കൾ
ബ്ലോംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. യു.എസിനെ 201 റൺസിന് തോൽപിച്ച നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ് എ ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണർ അർഷിൻ കുൽക്കർണിയുടെ (108) സെഞ്ച്വറിയുടെയും മുഷീർ ഖാന്റെ (73) അർധശതകത്തിന്റെയും ബലത്തിൽ 50 ഓവറിൽ അഞ്ച് വിക്കറ്റിന് 326 റൺസ് അടിച്ചു.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസിന് നിശ്ചിത ഓവറിൽ എട്ടിന് 125 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റൺസെടുത്ത ഉത്കർഷ് ശ്രീവാസ്തവയാണ് ടോപ് സ്കോറർ. ഇന്ത്യക്കായി നമൻ തിവാരി നാല് വിക്കറ്റെടുത്തപ്പോൾ രാജ് ലിംബാനി, സൗമി പാണ്ഡെ, മുരുകൻ അഭിഷേക്, പ്രിയാൻഷു മോലിയ എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.