Posted On
date_range Updated On
date_range രണ്ടു പുതിയ ടീമുകൾ കൂടി; 2022ലെ ഐ.പി.എല്ലിൽ 10 ടീമുകൾ- ലേലം മേയിൽ
മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗ് 2022 സീസണിൽ മാറ്റുരക്കാൻ 10 ടീമുകൾ. രണ്ട് പുതിയ ടീമുകളെ കൂടി ഉൾപെടുത്താനുള്ള ലേലം നടപടികൾ മേയിൽ നടത്താൻ ബി.സി.സി.ഐ തീരുമാനം. ആവശ്യമായ നടപടി ക്രമങ്ങൾ മേയ് അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മുതിർന്ന ബി.സി.സി.ഐ നേതാവ് വാർത്ത ഏജൻസിയോട് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണുന്ന ക്രിക്കറ്റ് ലീഗായ ഐ.പി.എൽ 2008ൽ തുടങ്ങിയത് മുതൽ എട്ടു ടീമുകളാണ് അങ്കത്തട്ടിലുണ്ടാകാറുള്ളത്. 14ാം എഡീഷൻ മത്സരം ആരംഭിക്കാനിരിക്കെയാണ് പുതിയ രണ്ടു ടീമുകൾ കൂടി തുടർന്നുള്ള ഐ.പി.എല്ലിൽ ഉൾപെടുത്താൻ ബി.സി.സി.ഐ തീരുമാനം. ചെന്നൈ, ഡൽഹി, പഞ്ചാബ്, കൊൽക്കത്ത, മുംബൈ, രാജസ്ഥാൻ, ബംഗളൂരു, ഹൈദരാബാദ് എന്നിവയാണ് നിലവിലെ ടീമുകൾ. കൊച്ചി, ഡെക്കാൻ, ഗുജറാത്ത്, പുണെ തുടങ്ങിയ ടീമുകൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇടവേളകളിൽ പിൻവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.