കുവൈത്ത് ടീമിലെ മലയാളികളായ ക്ലിന്റോ, ഷിറാസ് ഖാൻ, മുഹമ്മദ് ഷഫീഖ്
കുവൈത്ത് സിറ്റി: മലയാളികൾക്ക് അഭിമാനമായി മൂന്നുപേർ കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിൽ. കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ എന്നിവരാണ് ടീമിലുള്ളത്. വർഷങ്ങളായി കുവൈത്ത് ടീമിന്റെ ഭാഗമായ ഷിറാസ് ഖാൻ ടീം വൈസ് ക്യാപ്റ്റൻ കൂടിയാണ്.
ഓൾറൗണ്ടറായ ഷിറാസ് ഖാനാണ് ടീമിന്റെ നട്ടെല്ല്. മുഹമ്മദ് ഷഫീഖ് പേസ് ബൗളറും, ക്ലിന്റോ മിഡിൽ ഓഡർ ബാറ്റ്സ്മാനുമാണ്. ശ്രീലങ്കൻ സ്വദേശി മുഹമ്മദ് അസ്ലമാണ് ടീം ക്യാപ്റ്റൻ. ടീമിനൊപ്പം കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗവും മലയാളിയുമായ നവീൻ ഡി. ധനജ്ഞയനും ഖത്തറിലെത്തി. ടീം അസിസ്റ്റന്റ് മാനേജരാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.