'ഐ.പി.എല്ലിന്​ പോയവർ സ്വന്തം നിലക്ക്​ തന്നെ വരണം'; ചാർ​േട്ടഡ്​ വിമാനം വേണമെന്ന ആവശ്യം തള്ളി ആസ്​ട്രേലിയൻ പ്രധാനമന്ത്രി

സിഡ്​നി: ഐ.പി.എൽ തീർന്നാലുടൻ ആസ്​ട്രേലിയൻ താരങ്ങളെ ചാർ​േട്ടഡ്​ വിമാനത്തിൽ നാട്ടിലെത്തിക്കണമെന്ന ​ക്രിസ്​ ലിന്നിന്‍റെ ആവശ്യം തള്ളി ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ. ഇന്ത്യയിൽ കോവിഡ്​ വ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തിൽ ടൂർണമെന്‍റ്​ തീർന്നാലുടൻ താരങ്ങ​ളെ എത്തിക്കണമെന്നായിരുന്നു മുംബൈ ഇന്ത്യൻസ്​ താരം കൂടിയായ ലിന്നിന്‍റെ ആവശ്യം.

ആസ്​ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ''ക്രിക്കറ്റ്​ താരങ്ങൾ സ്വകാര്യ ആവശ്യത്തിനായി ഇന്ത്യയിലേക്ക്​ പോയതാണ്​​. അല്ലാതെ​ ആസ്​ട്രേലിയൻ പര്യടനത്തിന്‍റെ ഭാഗമല്ല. അവർക്ക്​ തിരികെ വരാൻ സ്വന്തം നിലക്കുള്ള സ്രോതസ്സുകളുണ്ട്​. അവരത്​ ഉപയോഗിച്ച്​ സ്വന്തം നിലക്ക്​ ആസ്​ട്രേലിയയിൽ എത്തുമെന്നാണ്​ ഞാൻ കരുതുന്നത്​''.

ഇന്ത്യയിൽ കോവിഡ്​ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരവധി ആസ്​ട്രേലിയൻ താരങ്ങൾ നാടണഞ്ഞിരുന്നു. രാജസ്ഥാൻ റോയൽസ്​ താരം ആൻഡ്രൂ ടൈ, റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ താരങ്ങളായ കെയ്​ൻ റിച്ചാർഡ്​സൺ, ആദം സാമ്പ തുടങ്ങിയവർ മടങ്ങിയിരുന്നു. സ്റ്റീവ്​ സ്​മിത്തും ഡേവിഡ്​ വാർണറും അടക്കമുള്ള കൂടുതൽ താരങ്ങൾ മടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ പ്രധാനമന്ത്രിയുടെ പ്രസ്​താവന.  

Tags:    
News Summary - 'They've travelled privately': Australia PM Scott Morrison says no special arrangement to bring back players from IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.