ഐ.പി.എൽ മാറ്റിയത്​ അവർക്ക്​ അനുഗ്രഹമായെന്ന്​ സുനിൽ ഗവാസ്​കർ

ന്യൂഡൽഹി: ഐ.പി.എൽ മാറ്റാനുള്ള ബി.സി.സി​.ഐ തീരുമാനം ഏറ്റവും അനുഗ്രഹമായത്​ സൺ റൈസേഴ്​സ്​ ഹൈദരാബാദിനാണെന്ന്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം സുനിൽ ഗവാസ്​കർ. സൺ റൈസേഴ്​സ്​ മറക്കാനാഗ്രഹിക്കുന്ന ദിനങ്ങളാണ്​ കടന്ന്​ പോയത്​. മോശം തുടക്കമാണ്​ അവർക്ക്​ ടൂർണമെൻറിലുണ്ടായത്​. ഐ.പി.എൽ മാറ്റാനുള്ള തീരുമാനം അവർക്ക്​ ആശ്വാസമുണ്ടാക്കുന്നതാണെന്നും സുനിൽ ഗവാസ്​കർ പറഞ്ഞു.

ഹൈദരാബാദി​െൻറ പ്ലേയിങ്​ ഇലവനിൽ നിന്നും ഡേവിഡ്​ വാർണറെ മാറ്റിയ തീരുമാനത്തിലും അദ്ദേഹം പ്രതികരണം നടത്തി. വാർണർ റണ്ണെടുക്കുന്നുണ്ട്​. പക്ഷേ കഴിഞ്ഞ സീസണിലെ ഫോം തുടരാൻ അദ്ദേഹത്തിന്​ കഴിയുന്നില്ല. ടീമിൽ നിന്ന്​ ആരെങ്കിലും പിന്തുണ നൽകിയാൽ വാർണർ നേടുന്ന റണ്ണുകൾ അമൂല്യമായി മാറും. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വാർണറെ പ്ലേയിങ്​ ഇലവനിൽ നിന്ന്​ മാറ്റിയ തീരുമാനം​ തന്നെ അദ്​ഭുതപ്പെടുത്തിയെന്നും ഗവാസ്​കർ പറഞ്ഞു.

ക്യാപ്​റ്റൻമാരെ ടൂർണമെൻറിനിടക്ക്​ മാറ്റുന്നവർ എന്താണ്​ ​പരിശീലകരോട്​ ഈ രീതി പിന്തുടരാത്തതെന്നും ഗവാസ്​കർ ചോദിച്ചു. ഫുട്​ബാളിൽ ടീമിൽ നിന്ന്​ മോശം പ്രകടനമുണ്ടായാൽ ആദ്യം സ്ഥാനം നഷ്​ടമാവുക മാനേജർമാർക്കായിരിക്കും. ഇതേ രീതി ക്രിക്കറ്റിലും വരണമെന്ന്​ ഗവാസ്​കർ പറഞ്ഞു.

Tags:    
News Summary - They would have been relieved that IPL 2021 had to be suspended: Sunil Gavaskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT