വിരാട് കോഹ്‍ലിയുടെ പകരക്കാരാവുക ഈ മൂന്ന് പേർ; പ്രവചനവുമായി മൈക്കൽ വോൺ

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം വിരാട് കോഹ്‍ലിയുടെ പകരക്കാരനാവാൻ ശേഷിയുള്ള താരങ്ങളെ പ്രഖ്യാപിച്ച് മൈക്കൽ വോൺ. ശുഭ്മാൻ ഗിൽ, യശ്വസി ജയ്സ്‍വാൾ, റിഷഭ് പന്ത് എന്നിവർക്ക് കോഹ്‍ക്‍യുടെ പകരക്കാരാവാൻ സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

കോഹ്‍ലിയും രോഹിത്തും ഇല്ലാത്ത സമയത്തും മികച്ച രീതിയിലാണ് ഇന്ത്യൻ ബാറ്റർമാർ കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിരാട് ഒറ്റക്ക് ടീമിനെ ചുമലിലേറ്റിയത് പോലെ ഗില്ലും ജയ്സ്വാളും പന്തും ടീമിനെ ചുമലിലേറ്റുമെന്നും വോൺ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായി അവർ മാറുമെന്നും വോൺ പറഞ്ഞു. നേരത്തെ ഐ.പി.എല്ലിന് പിന്നാലെ കോഹ്‍ലിയും രോഹിത് ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കോഹ്‍ലിയും രോഹിത്തുമില്ലാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്നത്.

യുവനിരയുടെ കരുത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ടെസ്റ്റ് വിജയപ്രതീക്ഷകൾ തിരിച്ചുപിടിച്ചിരുന്നു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൈവിട്ടെന്ന് കരുതിയ ഇന്ത്യയുടെ ജയപ്രതീക്ഷകൾ തിരിച്ചുപിടിച്ച് ബൗളർമാർ. ഒരുവേള അഞ്ച് വിക്കറ്റിന് 84 റൺസിലേക്ക് തകർന്ന ഇംഗ്ലണ്ടിനെ തകർപ്പൻ സെഞ്ച്വറികളുമായി ജാമി സ്മിത്തും ഹാരി ബ്രൂക്കും കരകയറ്റിയെങ്കിലും ഒന്നാം ഇന്നിങ്സിൽ 180 റൺസിന്റെ നിർണായക ലീഡ് നേടി സന്ദർശകർ.

ഇന്ത്യയുടെ സ്കോറായ 587 റൺസിന് മറുപടിയായി ഇംഗ്ലീഷുകാർ 407ൽ എല്ലാവരും പുറത്തായി. ബാക്കി സമയം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റിന് 64 റൺസെന്ന നിലയിലാണ്. 28 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് നഷ്ടമായത്. 28 റണ്ണുമായി കെ.എൽ. രാഹുലും ഏഴ് റണ്ണുമായി കരുൺ നായരും പുറത്താകാതെ നിൽക്കുന്നു. പേസർമാരായ മുഹമ്മദ് സിറാജ് ആറും ആകാശ്ദീപ് നാലും വിക്കറ്റ് വീഴ്ത്തിയാണ് ആതിഥേയരെ ഓൾ ഔട്ടാക്കിയത്. ജാമി 184 റൺസുമായി അപരാജിതനായി നിന്നപ്പോൾ ബ്രൂക്ക് 158 റൺസ് നേടി. ആറാം വിക്കറ്റിൽ ഈ സഖ്യം 303 റൺസ് ചേർത്തു .

Tags:    
News Summary - These three players will replace Virat Kohli; Michael Vaughan predicts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.