മ​ഴ ഒഴിഞ്ഞില്ല; ഇന്ത്യ-പാകിസ്താൻ പോരാട്ടം നാളെ തുടരും

കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ സൂപ്പർ സിക്സ് പോരാട്ടം മഴ കാരണം പുനരാരംഭിക്കാനാവാത്തതിനാൽ റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇടക്ക് മഴക്ക് ശമനമുണ്ടായെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്ന് മത്സരം പുനരാരംഭിക്കാനായിരുന്നില്ല. നനഞ്ഞ ഭാഗം ഉണക്കിയ ശേഷം മത്സരം 34 ഓവറാക്കി കുറച്ച് ഒമ്പത് മണിക്ക് പുനരാരംഭിക്കാൻ അമ്പയര്‍മാർ പദ്ധതിയിട്ടെങ്കിലും ഉണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ വീണ്ടും മഴയെത്തി. ഇതോടെ ഇന്ന് മത്സരം പുനരാരംഭിക്കാനാവില്ലെന്ന് അമ്പയര്‍മാര്‍ അറിയിക്കുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധസെഞ്ച്വറി നേടിയതോടെ 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. 17 റൺസുമായി കെ.എൽ രാഹുലും എട്ട് റൺസുമായി വിരാട് കോഹ്‍ലിയുമാണ് ക്രീസിൽ. ഇതിന്റെ തുടർച്ചയായിരിക്കും നാളത്തെ മത്സരം. വൈകീട്ട് മൂന്നിനായിരിക്കും മത്സരം പുനരാരംഭിക്കുക.

രോഹിത് 49 പന്തിൽ നാല് സിക്സും ആറ് ഫോറുമടക്കം 56 റൺസും ശുഭ്മാൻ ഗിൽ 52 പന്തിൽ 10 ഫോറടക്കം 58 റൺസും നേടി പുറത്തായി. ഓപണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസാണ് അടിച്ചെടുത്തത്. 

Tags:    
News Summary - The rain did not stop; India-Pakistan fight will continue tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.