ഡറാഡൂൺ: കാറപകടത്തിൽ സാരമായി പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി. ജനുവരി 26ന് നടക്കുന്ന പരിപാടിയിലാണ് ഹരിയാന റോഡ് വേസ് ബസ് ഡ്രൈവർ സുശീൽ കുമാർ, കണ്ടക്ടർ പരംജിത്ത് എന്നിവരെ ആദരിക്കുക. സ്വന്തം ജീവൻ പണയംവെച്ച് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവൻ രക്ഷിക്കുകവഴി സമൂഹത്തിന് മാതൃകയാകുകയാണ് ഇരുവരും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ച 5.30നാണ് റൂർക്കിക്ക് സമീപം പന്ത് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടമുണ്ടായത്. കാറിന് തീപിടിച്ചപ്പോഴേക്കും സുശീൽ കുമാറും പരംജിത്തും ചേർന്ന് പന്തിനെ പുറത്തെടുക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച പന്ത് സുഖം പ്രാപിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.