ഇന്ത്യക്കെതിരായ ടെസ്റ്റ്​ പരമ്പര; ദക്ഷിണാഫ്രിക്ക 21 അംഗ സ്​ക്വാഡിനെ പ്രഖ്യാപിച്ചു

കേപ്​ടൗൺ: ഇന്ത്യക്കെതിരായ മൂന്ന്​ മത്സരങ്ങളടങ്ങിയ ടെസ്റ്റ്​ പരമ്പരക്കുള്ള 21 അംഗം സ്​ക്വാഡിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 26ന് സെഞ്ചൂറിയനിലെ സൂപ്പർ സ്​പോർട്​സ്​ പാർക്കിൽ ​ആരംഭിക്കും.

രണ്ടാം ടെസ്റ്റ്​ ജൊഹനാസ്​ബർഗിലെ വാണ്ടറേഴ്​സ്​ സ്​റ്റേഡിയത്തിലും മൂന്നാം ടെസ്റ്റ്​ കേപ്​ടൗണിലെ ന്യൂലൻഡ്​സിലും നടക്കും. ഡീൻ എൽഗാർ നയിക്കുന്ന ടീമിൽ പേസർ സിസന്ദ മഗലയും വിക്കറ്റ്​കീപ്പർ ബാറ്റർ റയാൻ റിക്കൽറ്റനുമാണ്​ ടീമിലെ പുതുമുഖങ്ങൾ. വിൻഡീസ്​ പര്യടനത്തിലെ ടീമിനെ നിലനിർത്തിയപ്പോൾ ഡുവാന്നെ ഒലിവിയർ മടങ്ങിയെത്തി.

ദക്ഷിണാഫ്രിക്ക ടെസ്റ്റ്​ സ്​ക്വാഡ്​:

ഡീൻ എൽഗാർ (ക്യാപ്​റ്റൻ), തെംബ ബവുമ (വൈസ്​ ക്യാപ്​റ്റൻ), ക്വിന്‍റൺ ഡികോക്ക്​ (വിക്കറ്റ്​ കീപ്പർ), കാഗിസോ റബാദ, കാരൽ എർവി, ബ്യൂറൻ ഹെന്‍റിക്​സ്​, ജോർജ്​ ലിൻഡെ, കേശവ്​ മഹാരാജ്​, ലുൻഗി എൻഗിഡി, എയ്​ഡൻ മാർക്രം, വിയാൻ മൾഡർ, ആന്‍റിച്​ നോർക്യ, കീഗൻ പീറ്റേഴ്​സൺ, റാസി വാൻ ഡർ ഡസൻ, കൈൽ വെറീനെ, മാർകോ ജാൻസൻ, ഗ്ലെന്‍റൺ സ്റ്റർമാൻ, പ്രെൻലൻ സുബ്രയൻ, സിസാന്ദ മഗല, റയാൻ റിക്കൽറ്റൻ, ഡുവാന്നെ ഒലിവിയർ.

Tags:    
News Summary - Test Series vs India; South Africa Announced 21 Member Squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.