Posted On
date_range Updated On
date_range ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര: വേദികൾ തീരുമാനിച്ച് ക്രിക്കറ്റ് ആസ്ട്രേലിയ
മെൽബൺ: ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റ് പരമ്പരക്കുള്ള വേദികൾ തീരുമാനിച്ച് ക്രിക്കറ്റ് ആസ്ട്രേലിയ. പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയമാണ് ആദ്യ ടെസ്റ്റിന് വേദിയാവുക. പാകിസ്താനെതിരായ പരമ്പരയിൽ കാണികളുടെ സാന്നിധ്യം കുറവായിരുന്നത് പരിഗണിക്കാതെയാണ് വേദി തീരുമാനിച്ചത്. 60,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 17,666 പേർ മാത്രമാണ് അന്ന് കളി കാണാനെത്തിയത്. കൂടുതൽ കാണികളെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്താനാണ് തീരുമാനം.
രണ്ടാം ടെസ്റ്റിന് അഡലെയ്ഡ് ഓവലും മൂന്നാമത്തേതിന് ബ്രിസ്ബെയ്നിലെ ഗബ്ബ സ്റ്റേഡിയവും വേദിയാകും. നാലാം ടെസ്റ്റ് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലും അഞ്ചാമത്തേത് സിഡ്നി സ്റ്റേഡിയത്തിലുമാണ് നടക്കുക. മത്സരങ്ങളുടെ ഷെഡ്യൂൾ മാർച്ച് അവസാനം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.