ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഈ വർഷത്തെ ഇംഗ്ലീഷ് പര്യടനം ടെസ്റ്റ് മത്സരങ്ങളോടെ പുരോഗമിക്കുന്നതിനിടെ അടുത്ത വർഷവും നീലപ്പട ഇംഗ്ലീഷ് മണ്ണിലെത്തുമെന്ന് പ്രഖ്യാപനം. ട്വന്റി20യും ഏകദിനവും ഉൾപ്പെടുന്ന പരമ്പരയയാണ് 2026 ജൂലായ് മാസത്തിൽ ഇന്ത്യ കളിക്കുന്നതെന്ന് ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഞ്ച് ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പര ജൂലായ് ഒന്നിന് ആരംഭിക്കും. ഡർഹം, മാഞ്ചസ്റ്റർ (ജൂലായ് നാല്), നോട്ടിങ്ഹാം (7), ബ്രിസ്റ്റോൾ (9), സതാംപ്ടൺ (11) എന്നിവടങ്ങളിലാണ് ട്വന്റി20 മത്സരം.
മൂന്ന് ഏകദിന മത്സരങ്ങളിലും ഇന്ത്യ കളിക്കും. ജൂലായ് 14ന് ബെർമിങ്ഹാം, 16ന് കാഡിഫ്, 19ന് ലോഡ്സ് എന്നിവടങ്ങളിലാണ് മത്സരം.
മേയ്-ജൂൺ മാസങ്ങളിലായി വനിതാ ടീമും ഏകദിന മത്സരങ്ങൾ കളിക്കും. മൂന്ന് ഏകദിനത്തിനു ശേഷം, ജൂൺ അഞ്ച് മുതൽ ടെസ്റ്റ് മത്സരത്തിലും വനിതകൾ ബാറ്റേന്തും. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഈ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.