സ്കോട്​ലൻഡിനെതിരെ ഇന്ത്യക്ക് 86 റൺസ് വിജയലക്ഷ്യം

സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി ടീം ഇന്ത്യ കളിക്കളത്തില്‍ തങ്ങളുടെ തനി സ്വരൂപം കാണിച്ചപ്പോള്‍ ദുര്‍ബലരായ സ്കോട്​ലൻഡ് 85 റണ്‍സിന് പുറത്ത്. 17.4 ഓവറുകളില്‍ 85 റണ്‍സിന് സ്കോട്ടിഷ് പട കൂടാരം കയറി. ബാറ്റിങ്ങില്‍ ആര്‍ക്കും തിളങ്ങാനായില്ല. ജോര്‍ജ്ജ് മ്യൂന്‍സി (24), മിച്ചല്‍ ലീസ്ക്ക് (21) എന്നിവര്‍ മാത്രമാണ് സ്കോട്ലാന്‍റ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

ജഡേജയും ഷമിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കൊടുങ്കാറ്റായതോടെയാണ് സ്കോട്ടിഷ് പട തകര്‍ന്നടിഞ്ഞത്. അശ്വിന്‍ ഒന്നും ബുംറ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മികച്ച റണ്‍റേറ്റോടെ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. 

Tags:    
News Summary - t20 world cup india vs scotland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.