നെറ്റ്​സിൽ പന്തെറിയാനെത്തിയ നടരാജൻ ഏകദിനത്തിനും ട്വന്‍റി 20ക്കും പിന്നാലെ ടെസ്റ്റ്​ ടീമിലും പന്തെറിയും

സിഡ്​നി: നെറ്റ്​സ്​ പരിശീലന സെഷനിൽ പന്തെറിയാനായി ആസ്​ട്രേലിയയിലെത്തിയ ടി. നടരാജൻ ഒടുവിൽ ടെസ്​റ്റ്​ ടീമിൽ ഇടംനേടി ആസ്​ട്രേലിയക്കെതിരെ പന്തെറിയാൻ ഒരുങ്ങുന്നു. രണ്ടു ദിവസമായി ഉയർന്നുകേട്ട ഊഹാപോഹങ്ങൾക്ക്​ അന്ത്യം കുറിച്ച്​ തമിഴ്​നാടി​െൻറ യുവ പേസ്​ ബൗളറെ മൂന്നാം ടെസ്​റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ ഉമേഷ്​ യാദവിന്​ പകരക്കാരനായാണ്​ നടരാജൻ സിഡ്​നി ടെസ്​റ്റ്​ ടീമിൽ ഇടം നേടിയത്​.

ഒരു ഏകദിനവും ട്വൻറി20യും കളിച്ച നടരാജൻ നെറ്റ്​ ബൗളറെന്ന നിലയിൽ ടെസ്​റ്റ്​ ടീമിനൊപ്പം തുടരുകയായിരുന്നു. മൂന്ന്​ ട്വൻറി20 മത്സരങ്ങളിലായി ആറു​ വിക്കറ്റ്​ നേടിയ നടരാജനെ ആ മികവ്​ പരിഗണിച്ചാണ്​ ടെസ്​റ്റ്​ ടീമിൽ അവസരം നൽകിയത്​. 30കാരനായ താരം തമിഴ്​നാടിനായി 20 ഫസ്​റ്റ്​ക്ലാസ്​ മത്സരങ്ങൾ കളിച്ചിട്ടുണ്ട്​.

മുഹമ്മദ്​ ഷമിക്കു പകരക്കാരനായി ഷർദൂൽ ഠാകുറിനെ നേര​േത്തതന്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ജനുവരി ഏഴു​ മുതൽ സിഡ്​നിയിലും 14 മുതൽ ബ്രിസ്​ബെയ്​നിലുമാണ്​ പരമ്പരയിൽ അവശേഷിക്കുന്ന രണ്ടു​ ടെസ്​റ്റ്​ മത്സരങ്ങൾ.

രണ്ടാം ടെസ്​റ്റിൽ ടീമിനെ വിജയത്തിലേക്കു​ നയിച്ച അജിൻക്യ രഹാനെ ക്യാപ്​റ്റനായി തുടരും. ടീമിൽ തിരികെയെത്തിയ രോഹിത്​ ശർമയാവും വൈസ്​ ക്യാപ്​റ്റൻ.

അവസാന രണ്ടു​ ടെസ്​റ്റിനുള്ള 18 അംഗ ടീം

അജിൻക്യ രഹാനെ (ക്യാപ്​റ്റൻ), രോഹിത്​ ശർമ (വൈസ്​ക്യാപ്​റ്റൻ), മായങ്ക്​ അഗർവാൾ, പൃഥ്വി ഷാ, കെ.എൽ. രാഹുൽ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, ശുഭ്​മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഋഷഭ്​ പന്ത്​, ജസ്​പ്രീത്​ ബുംറ, നവദീപ്​ സെയ്​നി, കുൽദീപ്​ യാദവ്​, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, മുഹമ്മദ് സിറാജ്​, ഷർദൂൽ ഠാകുർ, ടി. നടരാജൻ.

Tags:    
News Summary - T Natarajan likely to mark his Test debut for India in the third Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.