റെയ്​ന റെയ്​ന കെയിം എഗൈൻ; ചെന്നൈക്ക്​ മികച്ച സ്​കോർ

മുംബൈ: മഞ്ഞ ജഴ്​സിയിൽ സു​രേഷ്​ റെയ്​ന തന്‍റെ പ്രതാപകാലം വീണ്ടെടുത്തപ്പോൾ ഡൽഹി കാപ്പിറ്റൽസിനെിരെ ചെന്നൈ സൂപ്പർ കിങ്​സിന്​ മികച്ച സ്​കോർ. നിശ്ചിത ഓവറിൽ ഏഴ്​ വിക്കറ്റിന്​ 188 റൺസെടുത്താണ്​ ചെന്നൈ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​. 36 പന്തിൽ 54 റൺസെടുത്ത റെയ്​നക്ക്​ പുറമേ മുഈൻ അലി (24 പന്തിൽ 36), സാംകറൺ (15 പന്തിൽ 34), അമ്പാട്ടി റായുഡു (23), രവീന്ദ്ര ജദേജ (26) എന്നിവരെല്ലാം തങ്ങളുടെ സംഭാവനകൾ നൽകി.

ടോസ്​ നേടി ബൗളിങ്​ തെരഞ്ഞെടുത്ത ഡൽഹിയുടെ തീരുമാനം ശരിവെച്ചായിരുന്നു ചെന്നൈ ബാറ്റിങ്​ തുടങ്ങിയത്​. റൺസെടുക്കും മു​േമ്പ ഫാഫ്​ ഡു​െപ്ലസിസും അഞ്ചു റൺസുമായി ഋഥുരാജ്​ ഗെയ്​ക്​വാദും വേഗം മടങ്ങി. അവസാന ഓവറുകളിൽ റൺ നിരക്ക്​ ഉയർത്തുമെന്ന്​ കരുതിയ ചെന്നൈ നായകൻ മഹേന്ദ്ര സിങ്​​ ധോണി നേരിട്ട രണ്ടാം പന്തിൽ തന്നെ കുറ്റിതെറിച്ച്​ മടങ്ങി.


കഴിഞ്ഞ സീസണിൽ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാതിരുന്ന റെയ്​നയുടെ ഗംഭീര തിരിച്ചുവരവിനാണ്​ വാംഖഡെ സ്​റ്റേഡിയം സാക്ഷിയായത്​. നാലു സിക്​സറുകളും മൂന്ന്​ ബൗണ്ടറികളും റെയ്​നയു​െട ബാറ്റിൽ നിന്നും പെയ്​തിറങ്ങി. ഡൽഹിക്കായി ക്രിസ്​ വോക്​സും ആവേശ്​ ഖാനും രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി. നാലോവറിൽ 47 റൺസ്​ വഴങ്ങിയ രവിചന്ദ്രൻ അശ്വിനാണ്​ ഡൽഹി നിരയിൽ ഏറ്റവും തല്ല്​ വാങ്ങിയത്​.

Tags:    
News Summary - Suresh Raina, Sam Curran blitz gives Chennai Super Kings 188 for 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT