Posted On
date_range Updated On
date_range മൂന്നാം ടെസ്റ്റിൽ ആസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും
ന്യൂഡൽഹി: ബുധനാഴ്ച ഇന്ദോറിൽ തുടങ്ങുന്ന ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. അമ്മക്ക് അസുഖം ഗുരുതരമായതിനാൽ അടിയന്തരമായി വീട്ടിലെത്തേണ്ടതിനാൽ രണ്ടാം ടെസ്റ്റിനുശേഷം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പോയതിനാലാണ് സ്മിത്തിന് നായകപദവി നൽകിയത്.
മൂന്നാം ടെസ്റ്റിനായി കമ്മിൻസ് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, നാലാം ടെസ്റ്റിനും എത്താനിടയില്ലെന്നാണ് സൂചന. ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ മൂന്നാം ടെസ്റ്റിൽ കളിക്കും. കമ്മിൻസിനു പകരം മുതിർന്ന താരം മിച്ചൽ സ്റ്റാർക്കും കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.