ഐ.പി.എൽ 2023ൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത്; പക്ഷേ, കളിക്കാരനായല്ല...

ഐ.പി.എൽ 2023ൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത്. തിങ്കളാഴ്ച സമൂഹ മാധ്യമത്തിൽ പുറത്തുവിട്ട വിഡിയോയിലാണ് താനും ഐ.പി.എല്ലിനെത്തുമെന്ന് താരം അറിയിച്ചത്. എന്നാൽ, ഒരു ടീമിലും സാന്നിധ്യമില്ലാത്ത സ്മിത്ത് കളിക്കാരനായാകില്ല ഇറങ്ങുക. കളി പറയുന്ന അവതാരകനായാകും.

പണക്കിലുക്കത്തിന് പേരുകേട്ട ഐ.പി.എൽ 16ാം സീസൺ മത്സരങ്ങൾക്ക് വെള്ളിയാഴ്ച അഹ്മദാബാദിലാണ് തുടക്കമാകുക. ലോകത്തെ മുൻനിര ക്രിക്കറ്റർമാരിൽ ഏറെയും അണിനിരക്കുന്ന 10 ടീമുകളാകും കിരീടം തേടിയിറങ്ങുക.

2021 സീസൺ വരെ ഡൽഹി ക്യാപിറ്റൽസിനൊപ്പം സജീവമായിരുന്ന സ്മിത്ത്​ തൊട്ടടുത്ത സീസണിൽ ആരും വാങ്ങാതെ പുറത്തായിരുന്നു. ഈ സീസണിലാകട്ടെ, ലേലത്തിൽനിന്ന് സ്വയം പിൻവാങ്ങുകയും ചെയ്തു. സ്വയം പുറത്തിരുന്ന താരത്തിന് പരിക്കുപറ്റി മാറിനിൽക്കുന്ന താരങ്ങളുടെ പകരം ഇറങ്ങാനാകും.

ഇന്ത്യയിൽ നടന്ന ബോർഡർ- ഗവാസ്കർ പരമ്പരയിൽ ഓസീസ് തിരിച്ചുവരവിൽ നിർണായക സാന്നിധ്യമായിരുന്നു സ്റ്റീവ്. 

Tags:    
News Summary - Steve Smith returns to IPL but not as a player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.