ബംഗ്ലാ ഹിസ്​റ്ററി

ധാക്ക: ബംഗ്ലാദേശിനു​ മുന്നിൽ ചരിത്രത്തിൽ ആദ്യമായി പരമ്പര തോറ്റ്​ ശ്രീലങ്ക. രണ്ടാം ഏകദിനത്തിൽ മുഷ്​ഫിഖുർ റഹിമി​െൻറ സെഞ്ച്വറി മികവിൽ കളി പിടിച്ച ബംഗ്ലാദേശ്​ 103 റൺസിനാണ്​ ലങ്കയെ തോൽപിച്ചത്​. മഴമൂലം തടസ്സപ്പെട്ട കളിയിൽ ഡക്​വർത്​ ലൂയിസ്​ നിയമപ്രകാരമായിരുന്നു മത്സരം തീർപ്പാക്കിയത്​. ആദ്യം ബാറ്റുചെയ്​ത ബംഗ്ലാദേശ്​ മുഷ്​ഫിഖി​െൻറ കരിയറിലെ എട്ടാം സെഞ്ച്വറി (125) മികവിൽ 246 റൺസെടുത്തു. എന്നാൽ, ശ്രീലങ്ക മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോൾ രണ്ടു തവണയാണ്​ മഴ കളിമുടക്കിയത്​.

40 ഒാവറിൽ ഒമ്പതു വിക്കറ്റ്​ നഷ്​ടത്തിൽ 141 റൺ​സിലെത്തിയപ്പോൾ വീണ്ടും മഴ വന്നതോടെ, ബംഗ്ലാദേശിനെ 103 റൺസിന്​ വിജയികളായി പ്രഖ്യാപിച്ചു. മെഹ്​ദി ഹസനും മുസ്​തഫിസുറും മൂന്നു വിക്കറ്റ്​ വീതം വീഴ്​ത്തി.

Tags:    
News Summary - Sri Lanka loses series to Bangladesh for the first time in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.