Posted On
date_range Updated On
date_range കോൺഗ്രസ് തെമ്മാടികൾ 130 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്
കൊച്ചി: സചിന്‍റെ ചിത്രത്തിൽ കരി ഓയിലൊഴിച്ച കോൺഗ്രസ് നടപടിയിൽ പ്രതിഷേധവുമായി മലയാളി ക്രിക്കറ്റ് താരവും ബി.ജെ.പി അംഗവുമായ എസ്.ശ്രീശാന്ത്. കോൺഗ്രസ് തെമ്മാടികൾ 130 കോടി ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് ദൈവം സചിന്‍റെ ചിത്രത്തിൽ മഷിയൊഴിച്ച കോൺഗ്രസ് തെമ്മാടികളുടെ നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. 130 കോടി ജനങ്ങളുടെ വികാരമാണ് കോൺഗ്രസ് വ്രണപ്പെടുത്തിയത്. കോൺഗ്രസിന്‍റെ നടപടിക്കെതിരെ നിൽക്കുന്നവർക്കൊപ്പം താൻ നിലകൊള്ളുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
കർഷകസമരത്തിൽ അഭിപ്രായപ്രകടനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സചിന്‍റെ ചിത്രത്തിൽ മഷിയൊഴിച്ചിരുന്നു. രാജ്യത്തിന് പുറത്ത് നിന്നുള്ളവർ കർഷകസമരത്തിൽ ഇടപെടേണ്ടെന്നായിരുന്നു സചിൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.