ദക്ഷിണാഫ്രിക്കയോട് തോറ്റു; വനിത ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്ത്

ക്രൈസ്റ്റചർച്ച്: ഐ.സി.സി വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമി കാണാതെ പുറത്തായി. നിർണായക മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റു. അവസാന പന്തുവരെ പൊരുതിയാണ് ഇന്ത്യ തോറ്റത്. ഇതോടെ വെസ്റ്റിൻഡീസ് അവസാന നാലിൽ ഇടംനേടി. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് മറ്റ് സെമിഫൈനലിസ്റ്റുകൾ.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ സ്മൃതി മന്ദാന (71), ക്യാപ്റ്റൻ മിതാലി രാജ് (68), ശഫാലി വർമ (53), ഹർമൻപ്രീത് സിങ് (48) എന്നിവരുടെ ബാറ്റിങ് മികവിൽ 50 ഓവറിൽ ഏഴുവിക്കറ്റിന് 274 റൺസെടുത്തു. അവസാന പന്തിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എത്തിപ്പിടിച്ചാണ് ദക്ഷിണാഫ്രിക്ക മുന്നേറിയത്. അർധസെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കൻ താരം മിഗ്നൻ ഡു പ്രീസാണ് (52) കളിയിലെ താരം. 

ലോറ വോൾവാറ്റ് (80), ലാറ ഗൂഡാൽ (49), മരിസാന്ന കാപ്പ് (32), ക്യാപ്റ്റൻ സുനെ ലസ് (22) എന്നിവർ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ തിളങ്ങി. ദീപ്തി ശർമയെറിഞ്ഞ 50ാം ഓവറിന്റെ അവസാന പന്തിൽ സിംഗിൾ എടുത്താണ് പ്രീസ് ടീമിനെ വിജയിപ്പിച്ചത്. ഓവറിൽ ദീപ്തിയെറിഞ്ഞ അഞ്ചാം പന്ത് നോബോൾ ആയത് ഇന്ത്യക്ക് തിരിച്ചടിയായി.

ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‍വാദും ഹർമൻപ്രീത് കൗറും രണ്ടുവിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ഇന്ത്യ. 

Tags:    
News Summary - South Africa win! India's ICC Women's World Cup campaign is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.