കോഹ്ലി തന്നെ ഒന്നാമൻ; ഗിൽ രണ്ടാമത്

അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഈ സീസണിലുടനീളം തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഗുജറാത്ത് ടൈറ്റൻസ് ഓപണർ ശുഭ്മാൻ ഗിൽ 890 റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. മൂന്ന് സെഞ്ച്വറികളുൾപ്പെടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായിമാറി ഗിൽ.

കഴിഞ്ഞ സീസണിൽ 863 റൺസ് നേടിയ ജോസ് ബട്ട്ലറിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗില്ലിന്റെ നേട്ടം. എന്നാൽ, 2016 ൽ 973 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഒരു സീസണിലെ എറ്റവും വലിയ റൺവേട്ടക്കാരൻ. 14 മത്സരങ്ങളിൽ നിന്ന് 639 റൺസ് നേടി ഈ സീസണിലും നാലാമതാണ് കോഹ്ലി. 

Tags:    
News Summary - Shubman Gill finishes with second-most runs in an IPL season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT