Posted On
date_range Updated On
date_range ബാറ്റ് ചെയ്യാനാവാതെ ശ്രേയസ്; ബി.സി.സി.ഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ
അഹ്മദാബാദ്: പുറം വേദനകാരണം ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനാവാതിരുന്ന ഇന്ത്യൻ താരം ശ്രേയസ് അയ്യരെ സ്കാനിങ് പരിശോധനകൾക്ക് വിധേയമാക്കി. പുറംഭാഗത്ത് താഴെ വേദന അനുഭവപ്പെടുന്ന താരം ബി.സി.സി.ഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ഈ വർഷം ആദ്യം നടന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര പരിക്കു കാരണം ശ്രേയസ്സിന് നഷ്ടമായിരുന്നു. ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റും കളിക്കാനായില്ല. രണ്ടാം ടെസ്റ്റ് മുതൽ ഇന്ത്യൻ ഇലവനിലുണ്ട് ശ്രേയസ്സ്. നാലാം ടെസ്റ്റിന്റെ അവസാന ദിവസമായ തിങ്കളാഴ്ച മധ്യനിര ബാറ്റർക്ക് കളിക്കാനാവുമോയെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.