'എല്ലാവരും ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ'; ഇന്ത്യ തോറ്റമ്പുമെന്ന്​​ പ്രവചിച്ച ക്രിക്കറ്റ്​ 'സിംഹങ്ങളെ' പരിഹസിച്ച്​ ശശി തരൂർ

ബ്രിസ്​ബേനിലെ ചരിത്ര വിജയത്തിന്​ പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ്​ ടീമിനെ പ്രശംസകൊണ്ട്​ മൂടുകയാണ്​ എല്ലാവരും. ക്രിക്കറ്റ്​ പ്രേമിയായ ശശി തരൂർ അവിടംകൊണ്ടും നിർത്തുന്നില്ല. ഇന്ത്യ തോൽക്കുമെന്ന്​ പ്രവചിച്ചിരുന്ന ക്രിക്കറ്റ്​ താരങ്ങളുടെ പ്രസ്​താവനകൾ കുത്തിപ്പൊക്കി തരൂർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ്​.

അഡലെയ്​ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വെറും 36 റൺസിന്​ പുറത്താക്കുകയും വിരാട്​ കോഹ്​ലി നാട്ടിലേക്ക്​ മടങ്ങുകയും ചെയ്​തതിന്​ പിന്നാലെ മുൻ ആസ്​ട്രേലിയൻ താരങ്ങളായ മൈക്കൽ ക്ലാർക്ക്​, റിക്കി പോണ്ടിങ്​, മാർക്ക്​ വോ, ബ്രാഡ്​ ഹാഡിൻ എന്നിവരെല്ലാം ഇന്ത്യ തോറ്റമ്പുമെന്ന്​ പ്രവചിച്ചിരുന്നു. ഇംഗ്ലണ്ടിന്‍റെ മുൻനായകൻ മൈക്കൽ വോണാക​ട്ടെ, ഇന്ത്യയെ ആസ്​ട്രേലിയ 4-0ത്തിന്​ തോൽപ്പിക്കുമെന്ന്​ പരസ്യമായി പറയുകയും ചെയ്​തു.

Full View

ഇവരുടെ കമന്‍റുകൾ ഇപ്പോൾ വായിക്കു​േമ്പാൾ ആശ്വാസം തോന്നുന്നുവെന്നും വല്ലതും പറയാൻ ബാക്കിയുണ്ടായിരുന്നോ എന്നും തരൂർ ഫേസ്​ബുക്കിലൂടെ പരിഹസിച്ചു. കോഹ്​ലിയില്ലാതെ ഇന്ത്യ പരമ്പര​ നേടിയാൽ അത്​ ഒരുവർഷം ആഘോഷിക്കാമെന്ന്​ പറഞ്ഞ മൈക്കൽ ക്ലാർക്കിന്‍റെ പ്രസ്​താവനയും ഇന്ത്യയെ ആസ്​ട്രേലിയ തരിപ്പണമാക്കുമെന്ന്​ പറഞ്ഞ മൈക്കൽ വോണിന്‍റെ പ്രസ്​താവനയും ലക്ഷ്യമിട്ട്​ തരൂർ പോസ്റ്റ്​ ചെയ്​തതിങ്ങനെ ''അതെ, ഒരുവർഷം മുഴുവൻ ആഘോഷിക്കാം. അടുത്ത മാസം ഇംഗ്ലണ്ടിനെ തരിപ്പണമാക്കി നമുക്ക്​ ആഘോഷം തുടങ്ങാം''. അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനമാണ്​ തരൂർ ഉദ്ദേശിച്ചത്​. 

Full View


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.