ഇർഫാൻ പത്താ​​േൻറത്​ ഉഗ്രൻ ആശയം; പിന്തുണയുമായി ശശി തരൂർ

തിരുവനന്തപുരം: മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ മുന്നോട്ടുവെച്ച നിർദേശത്തിന്​ പിന്തുണയുമായി ​ ശശിതരൂർ എം.പി. യാത്രയയപ്പ്​ ലഭിക്കാതെ വിരമിച്ച 11 താരങ്ങളടങ്ങിയ ടീം ഇപ്പോഴത്തെ ഇന്ത്യൻ ടീമുമായി മത്സരിക്കുകയും ഇതിൽ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക്​ വേണ്ടി ഉപയോഗപ്പെടുത്തണമെന്നും ഇർഫാൻ നിർദേശിച്ചിരുന്നു.

ഇർഫാൻ പത്താ​േൻറത്​ ഉഗ്രൻ ആശയമാണ്​. നിങ്ങളിൽ ഓരോരുത്തരും ഇന്ത്യക്ക്​ ഹീറോകളാണ്​. കോവിഡിനിടയിൽ കഴിവുകൾ തുരുമ്പിച്ച നിലവിലെ ഇന്ത്യൻ ടീമിനും ഇതൊരുമികച്ച അവസരമാകും - ശശി തരൂർ ട്വീറ്റ്​ ചെയ്​തു.

തന്നോടൊപ്പം ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്​, രാഹുൽ ദ്രാവിഡ്​, വി.വി.എസ്​ ലക്ഷ്​മൺ, യുവരാജ്​ സിങ്​, സുരേഷ്​ റെയ്​ന, എം.എസ്​.ധോണി, അജിത്​ അഗാർക്കർ, സഹീർ ഖാൻ, പ്രഗ്യാൻ ഓജ എന്നിവരടങ്ങിയ ശരിയായ യാത്രയയപ്പ്​ ലഭിക്കാതെ വിരമിച്ച 11 താരങ്ങളുടെ പേരും പത്താൻ നിർദേശിച്ചു.

ഇന്ത്യൻ ​ക്രിക്കറ്റിന്​ മികച്ച സംഭാവനകൾ നൽകിയ താരങ്ങൾക്ക്​ യാത്രയയപ്പ്​ മത്സരം നൽകാ​തിരുന്നതിൽ ഏറെ വിമർശനങ്ങൾ കേട്ട ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​ ഈ നിർദേശത്തോട്​ ഇതുവരെയും പ്രതികരിച്ചിട്ടില്ല.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.